Connect with us

Kerala

സംസ്ഥാനതല റിപബ്ലിക് ദിനാഘോഷം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍; ഗവര്‍ണര്‍ പതാകയുയര്‍ത്തും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനതല റിപബ്ലിക് ദിനാഘോഷം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തും. സായുധ സേന, പോലീസ്, പാരാമിലിറ്ററി, എന്‍ സി സി എന്നിവയുടെ പരേഡുകള്‍ ചടങ്ങില്‍ നടക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷണിക്കപ്പെട്ട 100 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

ജില്ലാതല പരിപാടികളില്‍ മന്ത്രിമാരാണ് പതാക ഉയര്‍ത്തുക. ഇതിലും പരമാവധി 100 പേര്‍ക്കായിരിക്കും പ്രവേശനം. സബ് ജില്ലാ തലത്തില്‍ സബ് ജില്ലാ മജിസ്ട്രേറ്റുമാരും ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും പതാകയുയര്‍ത്തും.

Latest