Connect with us

Saudi Arabia

സഊദിയില്‍ പുതുതായി 18 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: സഊദി കിരീടാവകാശി

Published

|

Last Updated

റിയാദ്  | സഊദിയില്‍ പുതുതായി 18 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപ വികസന- പദ്ധതികള്‍ പദ്ധതികള്‍ എത്തിയിട്ടുണ്ടെന്നും ,അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്കും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്‍ തുടക്കം കുറിക്കുകയും ചെയ്തു .

2030 ല്‍ 7.5 ട്രില്ല്യന്‍ റിയാലിന്റെ മൂലധനം ലക്ഷ്യമിടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യമിടുന്നത് . 2025- ല്‍ മൂലധനം 4 ട്രില്യണ്‍ റിയാലാക്കി ഉയര്‍ത്താനാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് .സഊദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കുക

ആഭ്യന്തര സമ്പദ് വ്യവസ്ഥക്ക് പ്രാധാന്യം നല്‍കി ജി ഡി പി വളര്‍ച്ചാ നിരക്ക് 1.2 ട്രില്യന്‍ റിയാലായി ഉയര്‍ത്തുകയാണ് ലക്ഷ്യം .ഇതോടെ 2025-ല്‍ രാജ്യത്ത് 18 ലക്ഷം തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്നും കിരീടാവകാശി പറഞ്ഞു

---- facebook comment plugin here -----

Latest