Connect with us

National

അതിര്‍ത്തിയില്‍നിന്നും സൈനികര്‍ പിന്‍മാറും; ഇന്ത്യ- ചൈന ചര്‍ച്ചയില്‍ ധാരണയായി

Published

|

Last Updated

ന്യൂഡല്‍ഹി | അതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റം സംബന്ധിച്ച് ചൈനയുമായി ധാരണയായെന്ന് കരസേന. ഇന്ത്യ-ചൈന ചര്‍ച്ച ഫലപ്രദമായെന്ന് കേന്ദ്രസേന അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് ഒമ്പതാംവട്ട സൈനികതല ചര്‍ച്ച അവസാനിച്ചത്.

ഇന്നലെ രാവിലെ 10 മണി മുതല്‍ ഇന്ന് പുലര്‍ച്ചെ രണ്ടര വരെയായിരുന്നു ചര്‍ച്ച. പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍നിന്നും പിന്‍മാറാനാണ് ധാരണം. അതേ സമയം സമ്പൂര്‍ണ പിന്മാറ്റമല്ല ഇരു പക്ഷത്തെയും മുന്‍നിര സംഘങ്ങള്‍ അവര്‍ നില്‍ക്കുന്ന ഇടങ്ങളില്‍ നിന്ന് പിന്മാറുക എന്നതാണ് ചര്‍ച്ചയിലെ ധാരണ. സമ്പൂര്‍ണ പിന്മാറ്റത്തിലേക്ക് പോകുംമുമ്പ് ഒരു തവണ കൂടി കമാന്‍ഡര്‍ തല ചര്‍ച്ച നടത്തുമെന്നും അറിയുന്നു.

Latest