Connect with us

National

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കര്‍ഷകര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യംകണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ചരിത്രത്തില്‍ ഇടംപടിക്കുന്ന ഒരു സമരത്തിന് നാളെ രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കും. റിപ്പബ്ലിക് ദിനത്തിലെ സര്‍ക്കാറിന്റെ ഔദ്യോഗിക പരേഡുകള്‍ പൂര്‍ത്തിയായാല്‍ ഒരു ലക്ഷത്തില്‍പ്പരം ട്രാക്ടറുകള്‍ അണിനിരക്കുന്ന കര്‍ഷക പരേഡിന് തുടക്കമാകും. റാലി ചരിത്ര സംഭവമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കര്‍ഷക സംഘടനകള്‍ പറയുന്നു. ഡല്‍ഹി പിടിച്ചെടുക്കുകയല്ല, ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ് ലക്ഷ്യമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

കര്‍ഷക സമരത്തിന്റെ ലക്ഷ്യം രാജ്യത്തെ ജനങ്ങളെ ബോധിപ്പിക്കുകയാണ് റാലികൊണ്ട് ഉദ്ദേശിക്കുന്നത്. സമാധാനപൂര്‍വമായ ട്രാക്ടര്‍ റാലിയാണ് നടത്തുക. നേതാക്കളും പൊലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ അനുസരിക്കണം. ഒരു ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും ട്രാക്ടറുകളില്‍ കരുതണം. ട്രാക്ടറുകളില്‍ ദേശീയ പതാകയും, കര്‍ഷക സംഘടനകളുടെ കൊടിയും മാത്രമേ അനുവദിക്കുകയുള്ളു. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ വിലക്കി. ആയുധങ്ങളോ, പ്രകോപനപരമായ ബാനറുകളോ പാടില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest