Connect with us

Kerala

ഓടിക്കൊണ്ടിരിക്കെ വേണാട് എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിന്‍ വേര്‍പെട്ടു

Published

|

Last Updated

കൊച്ചി | ഓടിക്കൊണ്ടിരിക്കെ വേണാട് എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിന്‍ വേര്‍പെട്ടു. തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് സംഭവം. സ്‌റ്റേഷനോട് അടുക്കുമ്പോള്‍ സ്വാഭാവികമായും വേഗത കുറച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

റെയില്‍വേ ജീവനക്കാരെത്തി എഞ്ചിന്‍ ബോഗിയുമായി ഘടിപ്പിച്ച ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. സംഭവത്തെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം വൈകിയാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്.

Latest