National
ട്രാക്ടറുകൾക്ക് ഡീസൽ നൽകില്ലെന്ന് ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ അറിയിപ്പ്; ട്രാക്ടർ റാലി പരാജയപ്പെടുത്താനുള്ള ശ്രമമെന്ന് കർഷകർ

ന്യൂഡല്‍ഹി | ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും പെട്രോള്‍ പമ്പുകളില്‍ ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കില്ലെന്ന് അറിയിപ്പ്. ട്രാക്ടറുകളിലും കുപ്പികളിലും ഡീസല്‍ നല്‍കില്ലെന്നാണ് അറിയിപ്പുള്ളത്. ദില്ലിക്കടുത്ത് ഘാസിപൂര്‍ ഹൈവേയിലെ സൈദ്പൂരിലെ പെട്രോള്‍ പമ്പില്‍ ഇങ്ങനെ എഴുതിവെച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തില്‍ രണ്ട് ലക്ഷത്തോളം ട്രാക്ടറുകള്‍ അണിനിരത്തി കര്‍ഷകര്‍ നടത്താനിരിക്കുന്ന റാലിയെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്ന് കര്‍ഷകര്‍ സംശയിക്കുന്നു. ഡല്‍ഹി- പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് ഹൈവേകളില്‍ ഒന്നിവിട്ട എല്ലാ വാഹനങ്ങളും ട്രാക്ടറുകളുമാണ്.
---- facebook comment plugin here -----