Connect with us

National

മോദി വിചാരിച്ചാല്‍ ഒരു ദിവസം കൊണ്ട് കര്‍ഷക പ്രശ്‌നം പരിഹരിക്കാം; കേന്ദ്രത്തിനെതിരെ പഞ്ചാബ് ബി ജെ പി

Published

|

Last Updated

അമൃത്സര്‍ | കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പഞ്ചാബ് ബി ജെ പിയില്‍ അസ്വാരസ്യം പുകയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിച്ചാല്‍ ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമാണ് വെച്ചുനീട്ടുന്നതെന്ന് ബി ജെ പിയുടെ മുന്‍ ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാനത്തെ നേതാവുമായ ലക്ഷ്മി കാന്ത ചൗള തുറന്നടിച്ചു.

അടുത്ത മാസം സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബ് ബി ജെ പിയിലെ മറ്റ് നേതാക്കളും സമാന നിലപാടിലാണ്. പ്രതിഷേധം ഇത്ര നീണ്ടുപോകാന്‍ ഇടയാക്കരുതായിരുന്നുവെന്ന് മുന്‍ മന്ത്രി കൂടിയായ ലക്ഷ്മി കാന്ത പറഞ്ഞു. എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതുണ്ട്.

കൊടുംശൈത്യത്തിലും അല്ലാതെയും നിരവധി പേര്‍ മരിച്ചിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രിക്ക് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെങ്കില്‍ പ്രധാനമന്ത്രി നേരിട്ടിടപെടണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ദീര്‍ഘനാളായി സമാധാനപൂര്‍വം പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest