Connect with us

National

ലഡാക്ക് അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ- ചൈന ഒമ്പതാം വട്ട ചര്‍ച്ച ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | കിഴക്കന്‍ ലഡാക്ക് സെക്ടറിലെ യഥാര്‍ഥ നിയന്ത്രണ രേഖക്ക് സമീപത്തെ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും ഇന്ന് ഒമ്പതാം വട്ട ചര്‍ച്ച നടത്തും. സേനാ കമാന്‍ഡര്‍മാരാണ് ചര്‍ച്ച നടത്തുന്നത്. നിയന്ത്രണ രേഖയിലെ ചൈനീസ് ഭാഗമായ മോള്‍ഡോയിലാണ് കമാന്‍ഡര്‍ തല ചര്‍ച്ച.

നേരത്തേയുള്ള ചര്‍ച്ചകളെ പോലെ, ഇത്തവണയും പെട്ടെന്ന് പരിഹാരം ഉണ്ടാകാനിടയില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, ചര്‍ച്ച എന്ന നിലയില്‍ ഇതിന് പ്രാധാന്യമുണ്ട്. ചര്‍ച്ച പുരോഗമിക്കുന്നത് ശുഭസൂചനയാണ് നല്‍കുന്നത്.

ഇരുപക്ഷത്തും ചര്‍ച്ചയും ആശയവിനിമയും തുടരുന്നത് നല്ലതാണ്. സംഘര്‍ഷഭരിത അന്തരീക്ഷം ലഘൂകരിക്കേണ്ടത് അനിവാര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Latest