Gulf
യു എസ്-സഊദി സംയുക്ത നാവികാഭ്യാസത്തിന് തുടക്കമായി

ദമാം | നേവല്‍ ഡിഫെന്‍ഡര്‍ 21 എന്ന പേരില്‍ യു എസ് നേവിയുടെയും റോയല്‍ സഊദി നേവല്‍ ഫോഴ്സിന്റെയും സംയുക്ത നാവികാഭ്യാസത്തിന് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ തുടക്കമായതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജുബൈലിലെ ഈസ്റ്റേണ്‍ ഫ്‌ളീറ്റിലെ കിംഗ് അബ്ദുല്‍ അസീസ് നേവല്‍ ബേസില്‍ നടന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ ഫ്‌ളീറ്റ് കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ മജീദ് ബിന്‍ ഹസ്സ അല്‍ ഖഹ്താനി സന്നിഹിതനായിരുന്നു.
നാവിക മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സുരക്ഷാ സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ജോയിന്റ് വ്യോമ ഡയറക്ടര്‍ റിയര്‍ അഡ്മിറല്‍ അവദ് ബിന്‍ റാഷിദ് പറഞ്ഞു. പ്രാദേശിക തീരങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയുടെ സംരക്ഷണം ശക്തിപ്പെടുത്തുക, സൈനിക മേഖലയിലെ യുദ്ധാനുഭവങ്ങള്‍ കൈമാറ്റം ചെയ്യുക തുടങ്ങിയവയാണ് സൈനികാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം.
---- facebook comment plugin here -----