Connect with us

Kerala

സി എ ജിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | വസ്തുതാവിരുദ്ധവും യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമായ പല കാര്യങ്ങളും കിഫ്ബിക്കെതിരെ പറഞ്ഞ സി എ ജി റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രമേയവുമായി മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിചു. സഭാ സമ്മേളനത്തിന്റെ അവസാന കലായളവില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച അസാധാരണ പ്രമേയത്തില്‍ ഇപ്പോള്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

സര്‍ക്കാറിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുക്കുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാാണെന്നും സര്‍ക്കാറിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സി എ ജി നിഗമനം തെറ്റായതും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ തയ്യാറാക്കിയതുമാണ്. അതിനാല്‍ തന്നെ ഇത് രാഷ്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണല്‍ സമീപനത്തിന്റേയും ലംഘനമാണെന്ന് പ്രമേയം പറയുന്നു.

സി എ ജി റിപ്പോര്‍ട്ടിന്റെ 41 മുതല്‍ 43 വരെയുള്ളപേജില്‍ കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങളും എക്സിക്യൂട്ടീവ് സമ്മറിയില്‍ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ പറയുന്നു. പ്രമേയത്തില്‍ സഭയില്‍ ചര്‍ച്ച പുരോഗമിക്കുകയായാണ്.

 

 

Latest