National
രാമക്ഷേത്രത്തിനായി യു പിയില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പണപ്പിരിവ്

ലഖ്‌നോ | രാമക്ഷേത്ര നിര്‍മാണത്തിനായി ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും നിര്‍ബന്ധിച്ച് പണം പിരിക്കുന്നതായി പരാതി. ഒരു ദിവസത്തെ വേതനം പിരിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് പി ഡബ്ല്യൂ ഡി ജീവനക്കാരോട് വകുപ്പിന്റെ മുതിര്‍ന്ന എന്‍ജിനീയര്‍ രാജ്പാല്‍ സിംഗ് നല്‍കിയ നിര്‍ദേശമാണ് പുറത്തായത്. പണം പിരിക്കാന്‍ പി ഡബ്ല്യൂ ഡി രാം മന്ദിര്‍ വെല്‍ഫെയര്‍ എന്ന പേരില്‍ ബേങ്ക് അക്കൗണ്ട് തുറക്കാന്‍ ഇയാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ജീവനക്കാര്‍ക്ക് ഇടയില്‍ ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വോളന്ററി പിരിവ് എന്ന പേരില്‍ നടത്തുന്ന ഈ ധനസമാഹരണം തങ്ങളുടെ അനുമതിയോടെ അല്ലെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ സംസ്ഥാന രാഷ്ട്രീയ സാഹചര്യത്തില്‍ ഇതിനോട് പരസ്യമായി പ്രതികരിക്കാന്‍ ജീവനക്കാര്‍ക്ക് ഭയമാണെന്ന് പി ഡബ്ല്യൂ ഡി വകുപ്പിലെ ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.