Kerala
ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി | ഡോളര്‍ കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് കാക്കനാട്ട് ജയിലിലെത്തി കസ്റ്റംസ് രേഖപ്പെടുത്തി. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയായാണ് ശിവശങ്കറിനെ കസ്റ്റംസ് ചേര്‍ത്തിരിക്കുന്നത്. കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.
അതേസമയം, ഡോളര്‍ കടത്ത് കേസില്‍ വിദേശമലയാളി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. ദുബൈയില്‍ വിദേശ യൂണിവേഴ്സിറ്റി നടത്തുന്ന മുഹമ്മദ് ലാഫിറിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. യു എ ഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ മുഖേന വിദേശത്ത് എത്തിച്ച ഡോളര്‍ കൈപ്പറ്റിയത് ഇയാളാണെന്നാണ് കസ്റ്റംസിന്റെ നിഗമനം.
---- facebook comment plugin here -----