ഉയരം വെക്കാന്‍ ലക്ഷങ്ങള്‍ മുടക്കി ഒരു യുവാവ്

Posted on: January 21, 2021 3:51 pm | Last updated: January 21, 2021 at 3:52 pm

വാഷിംഗ്ടണ്‍ | ഉയരം വെക്കാന്‍ ആരെങ്കിലും ലക്ഷങ്ങള്‍ മുടക്കുമോ? വേണ്ടിവന്നാല്‍ അതും ചെയ്യുമെന്നാണ് അമേരിക്കയില്‍ നിന്നുള്ള ഈ വാര്‍ത്ത കാണിക്കുന്നത്. ടെക്‌സാസിലെ അല്‍ഫോന്‍സോ ഫ്‌ളോറസ് എന്നയാളുടെ ഉയരത്തിനാണ് ലക്ഷങ്ങളുടെ വില.

ഉയരം വെക്കാനുള്ള കോസ്മറ്റിക് ശസ്ത്രക്രിയക്ക് വേണ്ടി ഇദ്ദേഹം മുടക്കിയത് 55 ലക്ഷം രൂപയാണ്. ഇതിന് ഫലവുമുണ്ടായി. 5.11 അടിയായിരുന്ന ഉയരം 6.1 അടിയായി വര്‍ധിച്ചു.

കാലില്‍ പ്രത്യേക ശസ്ത്രക്രിയ നടത്തിയാണ് ഇദ്ദേഹത്തിന്റെ ഉയരം വര്‍ധിപ്പിച്ചത്. ലാസ് വെഗാസിലെ ദി ലിംബ്പ്ലാസ്റ്റ്എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ഡോ.കെവിന്‍ ഡെബിപര്‍ശദ് ആണ് ശസ്ത്രക്രിയ നടത്തിയത്.

ALSO READ  സൈബര്‍ ലോകം കീഴടക്കി പത്ത് ലക്ഷം ഡോളര്‍ സമ്മാനം ലഭിച്ച ഇന്ത്യന്‍ അധ്യാപകന്റെ പ്രതികരണം