Connect with us

International

ചരിത്രം രചിച്ച് കമല ഹാരിസ്; അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കയില്‍ ചരിത്രം രചിച്ച് കമല ഹാരിസ്. രാജ്യത്തിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

യു എസ് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സോനിയ സോട്ടൊമേര്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ചടങ്ങിനെത്തി. വാഷിങ്ടണ്‍ ഡി സിയിലെ യു എസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.