Connect with us

International

ജനാധിപത്യത്തിന്റെ ദിനം, പുതിയ അമേരിക്കക്കായി ഒരുമിക്കാം: ബൈഡന്‍

Published

|

Last Updated

വാഷിങ്ടണ്‍ | ഇത് ജനാധിപത്യത്തിന്റെ ദിവസമാണെന്ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ജോ ബൈഡന്‍. ജനാധിപത്യം അമൂല്യമെന്ന് അമേരിക്ക തെളിയിച്ചു. ജനാധിപത്യം മാത്രമാണ് നിലനില്‍ക്കുക. വിയോജിപ്പുകളെല്ലാം മാറ്റിവെക്കാം. ഒന്നിച്ചു മുന്നേറാനും തിരുത്താനുമുണ്ട്. പുതിയ അമേരിക്കക്കായി ഒരുമിക്കാം. താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും. അമേരിക്കന്‍ ജനതയെ ഒന്നിപ്പിക്കാനായിരിക്കും പ്രഥമ പരിഗണന.

കൊവിഡ് നിരവധി ജീവനുകള്‍ കവര്‍ന്നെടുത്തു. ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. വെല്ലുവിളികളെ നേരിടാന്‍ രാജ്യം തയാറാണ്. കൊവിഡിനെ ഒറ്റക്കെട്ടായി നേരിടും. വര്‍ണ വിവേചനത്തിനും ആഭ്യന്തര ഭീകരതക്കുമെതിരെ നിലകൊള്ളണമെന്നും ബൈഡന്‍ പറഞ്ഞു.