Connect with us

Fact Check

FACT CHECK: നേതാവിന്റെ കട തീവെച്ച് നശിപ്പിച്ചുവെന്ന ബംഗാള്‍ ബി ജെ പിയുടെ പ്രചാരണത്തിലെ വസ്തുതയെന്ത്?

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ബി ജെ പിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്റിലെ വസ്തുത പരിശോധിക്കാം. ബശീര്‍ഹട്ടിലെ പാര്‍ട്ടി നേതാവ് നൂര്‍ ഇസ്ലാമിന്റെ കട തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ചുവെന്നാണ് പ്രചാരണം. പോസ്റ്റിനൊപ്പം തീ ആളിക്കത്തുന്ന ചിത്രവുമുണ്ട്.

അവകാശവാദം: ബി ജെ പിയുടെ എഫ് ബി പേജില്‍ വന്ന പോസ്റ്റ് ഇങ്ങനെ വായിക്കാം: ഒരിക്കല്‍ കൂടി തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമം പുറത്തുവന്നിരിക്കുന്നു. ബി ജെ പി നേതാവ് നൂര്‍ ഇസ്ലാമിന്റെ കടയും സ്‌കൂളും തൃണമൂല്‍ ഗുണ്ടകള്‍ തീവെച്ചിരിക്കുന്നു. ബശീര്‍ഹട്ടിലെ തൃണമൂലുകാരുടെ തെറ്റുകള്‍ക്കെതിരെ നിലകൊണ്ടതിനുള്ള ശിക്ഷയാണിത്.

യാഥാര്‍ഥ്യം: ഫേസ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ച തീ കത്തുന്ന ചിത്രം കാലിഫോര്‍ണിയയില്‍ നിന്നുള്ളതാണ്. 2014ല്‍ കാലിഫോര്‍ണിയയിലുണ്ടായ തീപിടിത്ത സമയത്ത് എടുത്ത ചിത്രമാണിത്. 2014 മെയ് 14ന് ഡെയ്‌ലി മെയില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി ബി എസ് ന്യൂസ് ഗാലറിയിലും ഗെറ്റി ഇമേജസിലുമൊക്കെ ഇതേ ചിത്രമുണ്ട്.