Connect with us

Kerala

ജസ്‌ന തിരോധാനം: പ്രധാമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി കുടുംബം

Published

|

Last Updated

കാഞ്ഞിരപ്പള്ളി |  ജസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി കുടുംബം. ജസ്‌ന ജീവിച്ചിരിക്കുന്നുവെന്ന വിവരം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും മറ്റൊരു കാര്യവും അറിയില്ലെന്നും ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്നതിന് മുന്നോടിയായി ബിഷപ് എമിരിത്തുസ് മാര്‍ മാത്യു അറയ്ക്കലുമായി പെണ്‍കുട്ടിയുടെ പിതാവ് കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം തന്നെ പ്രധാനമന്ത്രിക്ക് നിവോദനം നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

ജസ്‌നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് പോലീസ് ഇതുവരെ ചെയ്തത്. അന്വേഷണ പുരോഗതിയെക്കുറിച്ച് പോലീസ് വിവരങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്നും കുടുംബത്തിന് പരാതിയുണ്ട്.

2018 മാര്‍ച്ച് 20-നാണ് ജസ്‌നയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. എരുമേലിക്ക് സമീപം മുക്കൂട്ടുതറയിലെ സ്വന്തം വസതിയില്‍ നിന്നും ബന്ധുവീട്ടിലേക്ക് പോകാനിറങ്ങിയ ജസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു.