Connect with us

Oddnews

വിദേശികള്‍ മാസ്‌കില്ലാതെ ഈ നഗരത്തില്‍ എത്തിയാല്‍ ഇതാണ് ശിക്ഷ

Published

|

Last Updated

ബാലി | കൊവിഡ് കാലത്ത് മാസ്‌ക് ധരിക്കുക എന്നത് ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും. മാസ്‌കില്ലാതെ പൊതുസ്ഥലങ്ങളിലെത്തിയാല്‍ അധികൃതര്‍ വിവിധ തരത്തിലുള്ള പിഴ ഈടാക്കുന്നുണ്ട്. ഇന്തോനേഷ്യയിലെ ബാലി ദ്വീപില്‍ മാസ്‌കില്ലാതെ എത്തുന്നവര്‍ക്കുള്ള ശിക്ഷ അല്‍പ്പം വ്യത്യസ്തമാണ്.

മാസ്‌കില്ലാതെ ഇവിടെയെത്തിയാല്‍ ശിക്ഷയായി അധികൃതര്‍ 50 തവണ പുഷ് അപ് എടുപ്പിക്കും. ഈയടുത്ത ദിവസങ്ങളായി നിരവധി വിദേശ വിനോദസഞ്ചാരികളാണ് മാസ്‌കില്ലാതെ ഇവിടെയെത്തുന്നത്. പിഴയായി ഒരു ലക്ഷം ഇന്തോനേഷ്യന്‍ റുപ്യ ഈടാക്കിയിട്ടുണ്ട്.

70 പേരില്‍ നിന്നാണ് ഇത്രയും തുക പിഴയായി ഈടാക്കിയത്. പണമില്ലെങ്കില്‍ പുഷ് അപ് എടുക്കേണ്ടി വരും. ഇങ്ങനെ പുഷ് അപ് എടുക്കുന്നവരുടെ വീഡിയോ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. മാസ്‌ക് നേരാംവിധം ഇട്ടില്ലെങ്കിലും പിഴയുണ്ടാകും.

Latest