Connect with us

Kerala

പാര്‍ട്ടി അനുവദിച്ചാല്‍ മത്സരിക്കാന്‍ തയ്യാര്‍: കെ പി ധനപാലന്‍

Published

|

Last Updated

കൊച്ചി | പാര്‍ട്ടി അനുവദിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഒരുക്കമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ പി ധനപാലന്‍. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തിനായി ഇടിച്ച് കയറാനോ, സമ്മര്‍ദത്തിനോ താനില്ല. വൈപ്പിന്‍ അടക്കമുള്ള ഏറണാകുളത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണായത്തില്‍ ഇത്തവണ ഹൈക്കമാന്‍ഡ് നടത്തിയ സര്‍വേ നിര്‍ണായകമാകും. ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ നയിക്കുന്നത് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിത്വത്തിനായി മുതിര്‍ന്ന കെ വി തോമസ് സമ്മര്‍ദം ചെലുത്തുന്നതായ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രവര്‍ത്തിക്കാന്‍ ഒരു വേദിക്ക് വേണ്ടി മാത്രമുള്ള ശ്രമം മാത്രമാണ് അതെന്നായിരുന്നു ധനപലന്റെ മറുപടി.

 

Latest