International
വിര്‍ജിന്‍ ലോഞ്ചര്‍ വണ്‍ വിജകരമായി ഭ്രമണപഥത്തിലെത്തി

കാലിഫോര്‍ണിയ | തന്നെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി വിര്‍ജിന്‍ തലവന്‍ റിച്ചാര്‍ഡ് ബ്രാന്‍സന്‍ . കഴിഞ്ഞ രണ്ട് തവണയും പരാജയപ്പെട്ട ബഹിരാകാശ ദൗത്യം വിജയകരമാക്കിയ സന്തോഷത്തിലാണ് വിര്‍ജിന്‍ തലവന്‍ റിച്ചാര്‍ഡ് ബ്രാന്‍സന്‍.കാലിഫോര്‍ണിയയിലെ മൊജാവേ എയര്‍ സ്‌പേസ് പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ബോയിങ് വിമാനത്തില്‍ ഘടിപ്പിച്ച ലോഞ്ചര്‍ വണ്‍ എന്നറിയപ്പെടുന്ന റോക്കറ്റ് 10 ചെറിയ ഉപഗ്രഹങ്ങളോടെ വിജകരമായി ഭ്രമണപഥത്തിലെത്തിയത്.
കഴിഞ്ഞ വര്‍ഷം മെയ്, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപെട്ടതോടെ വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ വിക്ഷേപണത്തിനായിരുന്നു ലോകം കാതോര്‍ത്തിരുന്നത് .വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ ലോഞ്ചര്‍ വണ്‍ റോക്കറ്റ് ബോയിങ് വിമാനത്തില്‍ നിന്ന് വേര്‍പെടുത്തിയ ശേഷമായിരുന്നു നാസയുടെ ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് കുതിച്ചത് . ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചതോടെ റിച്ചാര്‍ഡ് ബ്രാന്‍സന്റെ സ്വകാര്യ ബഹിരാകാശ സ്ഥാപനം ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു
ബോയിംഗ് 747 കാരിയര്‍ വിമാനത്തിന്റെ ചിറകിന് താഴെയായിരുന്നു ലോഞ്ചര്‍ വണിന് 70 അടി നീളവും 500 കിലോഗ്രാം തൂക്കവുമുള്ള റോക്കറ്റ് ഘടിപ്പിച്ചിരുന്നത്.പസഫിക്കിന് മുകളില്‍ 35,000 അടി ഉയരത്തില്‍ വെച്ചാണ് വിമാനത്തില്‍ നിന്നും ലോഞ്ചര്‍ വേര്‍പ്പെടുത്തിയത്.തുടര്‍ന്ന് ആദ്യ ഘട്ട ന്യൂട്ടണ്‍ ത്രീ എഞ്ചിന്‍ കത്തിച്ച ശേഷം ലോഞ്ചറിലാണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചത്