Connect with us

Oddnews

തിമിംഗലത്തിന്റെ അസാധാരണ ഇരപിടുത്തം പിടിച്ചെടുത്ത് ഡ്രോണ്‍; വീഡിയോ കാണാം

Published

|

Last Updated

ബാങ്കോക്ക് | തിമിംഗലത്തിന്റെ അസാധാരണ ഇരപിടുത്ത തന്ത്രം വീഡിയോയിലാക്കി ഗവേഷകര്‍. ഏദന്‍ തിമിംഗലം നടുക്കടലില്‍ ഇര പിടിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. തായ്‌ലാന്‍ഡ് ഉള്‍ക്കടലില്‍ നിന്നുള്ള ദൃശ്യങ്ങളാണിവ.

തന്റെ പാതാള വായ സമുദ്രോപരിതലത്തില്‍ കുറച്ചധികം സമയം തുറന്നുവെച്ച് അതിലേക്ക് വരുന്ന മത്സ്യങ്ങളെ വിഴുങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഇത് അസാധാരണ രീതിയാണെന്ന് ഗവേഷകര്‍ പറയുന്നു. സമുദ്ര മലിനീകരണം കാരണമാണ് ഈ ഇരപിടുത്ത രീതി തിമിംഗലങ്ങള്‍ക്ക് സ്വീകരിക്കേണ്ടി വന്നത്.

ഇന്‍ഡോ- പസിഫിക് സമുദ്രങ്ങളില്‍ മാത്രമാണ് ഏദന്‍സ് തിമിംഗലം ജീവിക്കുകയുള്ളൂ. 38 അടി വരെ നീളമുണ്ടാകും. വന്യമൃഗ സിനിമാ സംവിധായകന്‍ ബെര്‍റ്റി ഗ്രിഗറിയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ കാണാം:

---- facebook comment plugin here -----

Latest