Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി 21ന് പരിഗണിക്കും

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തുകയും മറ്റു സാക്ഷികളെ മൊഴി മാറ്റാന്‍ പ്രേരിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി 21 ന് പരിഗണിക്കും. പ്രോസിക്യൂഷനാണ് ഹരജി നല്‍കിയത്. കേസില്‍ മറ്റ് പ്രതികളായ സുനില്‍ കുമാര്‍, മണികണ്ഠന്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിപിന്‍ ലാലിന് ജാമ്യം നല്‍കിയതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതില്‍ നാളെ വിധി പഞ്ഞേക്കും.

ദിലീപ് പ്രതിയായ ക്വട്ടേഷന്‍ പീഡന കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ വിചാരണക്ക് മുമ്പ് വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്ത് പോയത് സംബന്ധിച്ച് കോടതി ഇന്ന് വാദം കേട്ടു. വിയ്യൂര്‍ ജയില്‍ സൂപ്രണ്ടും അന്വേഷണ ഉദ്യോഗസ്ഥനും ഇക്കാര്യത്തില്‍ കോടതിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest