Connect with us

Techno

വൈ സീരീസിലെ പുതിയ മോഡല്‍ രാജ്യത്ത് അവതരിപ്പിച്ച് വിവോ

Published

|

Last Updated

ന്യൂഡല്‍ഹി | വൈ സീരീസിലെ പുത്തന്‍ മോഡലായ വൈ20ജി ഇന്ത്യന്‍ വിപണിയില്‍ ഇറക്കി വിവോ. വൈ12എസ്, വൈ51എ, വൈ20എ എന്നിവയുടെ പിന്‍ഗാമിയായാണ് ഈ മോഡലെത്തുന്നത്. ഇവയെ അപേക്ഷിച്ച് നേരിയ മാറ്റങ്ങളാണ് പുതിയ മോഡലിനുള്ളത്.

6ജിബി+ 128ജിബി മോഡലിന് 14,990 രൂപയാണ് വില. ഒബ്‌സീഡിയന്‍ ബ്ലാക്ക്, പ്യൂരിസ്റ്റ് ബ്ലൂ നിറങ്ങളില്‍ ഇന്ന് മുതല്‍ ലഭ്യമാണ്. ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് വരുന്നത്.

പ്രൈമറി സെന്‍സര്‍ 13 മെഗാപിക്‌സലും 2 മെഗാപിക്‌സല്‍ പോര്‍ട്രെയ്റ്റ് സെന്‍സറും രണ്ട് മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറുമുണ്ട്. എട്ട് മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. സൈഡ് മൗണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്.

5,000 എം എ എച്ച് ബാറ്ററിയാണുള്ളത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സവിശേഷതയുമുണ്ട്,

Latest