Connect with us

Ongoing News

ഓസീസ് മണ്ണിൽ പുതുചരിതം; ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ

Published

|

Last Updated

ബ്രിസ്ബെൻ | ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. ട്വന്റി 20 യുടെ ആവേശത്തിലേക്ക് നീങ്ങിയ അവസാന ദിനം ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ചത്. ഇതോടെ നാലു മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. രണ്ടാം തവണയാണ് ഇന്ത്യ ഓസ്ട്രേലിയയുടെ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. അവസാന 20 ഓവറില്‍ ജയിക്കാന്‍ 100 റണ്‍സ് ആവശ്യമായി വന്ന മത്സരത്തില്‍ 91 റണ്‍സെടുത്ത യുവതാരം ശുഭ്മാന്‍ ഗില്ലിന്റെയും പുറത്താവാതെ 89 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന്റെയും 56 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുടെയും കരുത്തിലാണ് ഇന്ത്യൻ യുവത്വം വിജതീരമണഞ്ഞത്. ഇതിനു മുമ്പ് 2018-19 പരമ്പരയലായിരുന്നു ഇന്ത്യക്ക് ഓസ്‌ത്രേലിയക്കെതിരെ ചരിത്രത്തിലാദ്യമായി പരമ്പര ജയിക്കാന്‍ കഴിഞ്ഞത്.

രണ്ടാമിന്നിങ്സില്‍ 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ ഒരറ്റത്ത് കാവാലായി നിന്ന ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് വിജയം എളുപ്പമാക്കിയത്. നായകന്‍ അജിങ്ക്യ രഹാനെ 20ട്വന്റി ശൈലിയില്‍(22 പന്തില്‍ 24 റണ്‍സ്) ബാറ്റിംഗ് ശ്രമം നടത്തിയെങ്കിലും പിന്നീടുള്ളവര്‍ക്ക് റണ്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞില്ല. സമനനില മാത്രം സ്വപ്‌നമായിരുന്ന ടീമിന് ഋഷഭ് വിജയ വഴികാട്ടി. ഋഷഭ് പന്തും (89) വാഷിങ്ടണ്‍ സുന്ദറിന്റെ വെടിക്കെട്ട് ബാറ്റിങ്ങും (22) മൂന്ന് ഓവര്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചു. മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ വിജഗാഥ. ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ ടെസ്റ്റ് റണ്‍ ആണിത്. 1988 ന് ശേഷം ഇതാദ്യമായാണ് ഓസ്ത്രേലിയ ബ്രിസ്ബനിൽ ഒരു ടെസ്റ്റ് മാച്ച് തോൽക്കുന്നത്. പ്രതിസന്ധികളുടെയുംഗാബ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമാണിത്. ഋഷഭ് പന്താണ് കളിയിലെ കേമന്‍. പരമ്പരയുടെ താരമായി ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് തിരഞ്ഞെടുക്കപ്പെട്ടു.

---- facebook comment plugin here -----

Latest