National
രാമക്ഷേത്ര നിര്‍മാണത്തിന് പണം നല്‍കി കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി | അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനായി സഹായം നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമെല്ലാമായിരുന്ന ദ്വിഗ് വിജയ് സിംഗ്. 1,11,111 രൂപയാണ് ദ്വിഗ് വിജയ് സിംഗ് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയത്. രാമക്ഷേത്രത്തിനായി പണം നല്‍കിയത് തന്റെ വ്യക്തിപരമായ താത്പര്യ പ്രകാരമാണെന്നും ഇത് രാഷ്ട്രീയ ഉപകരണമല്ലെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിനായി ഇതുവരെ വിശ്വഹിന്ദു പരിഷത്ത് പരസ്യപ്പെടുത്തണമെന്നും ഇതിനായി ആവശ്യപ്പെടണമെന്നും കാണിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്ത് എഴുതി. തന്റെ ഓരോ കോശത്തിലും രാമനുണ്ടെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.
നേരത്തെ മധ്യപ്രദേശിലേയും ഉത്തര്‍പ്രദേശിലേയും വിവിധ കോണ്‍ഗ്രസ് കമ്മിറ്റികള്‍ രാമക്ഷേത്ര നിര്‍മാണത്തിനായി പണം നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം വെള്ളിശിലയും മറ്റും നേരത്തെ നല്‍കിയിരുന്നു. പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ ക്ഷേത്രനിര്‍മാണത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു.