Connect with us

National

തേജസിന് പുറമെ റഷ്യയില്‍ നിന്ന് 33 യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ നിന്ന് 83 തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നാലെ റഷ്യയില്‍ നിന്ന് കൂടുതല്‍ യുദ്ധവിമനാങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. 21 മിഗ് 29 സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളും 12 സുഖോയ് -30 എം കെ ഐ വിമാനങ്ങളുമാണ് വാങ്ങുന്നത്.

നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള 59 മിഗ് 29 വിമാനങ്ങള്‍ ആധുനികവത്കരിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. പ്രതിരോധ വസ്തുക്കള്‍ വാങ്ങുന്നതിന് അനുമതി നല്‍കുന്ന കൗണ്‍സിലാണ് പുതിയ വിമാനങ്ങള്‍ വാങ്ങുവാന്‍ അനുമതി നല്‍കിയത്. റഷ്യയില്‍ നിന്ന് വിമാനഘടകങ്ങള്‍ ഇന്ത്യയില്‍ എത്തിച്ച് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) വച്ചാകും ആധുനികവത്കരിക്കുക. റഷ്യ സാങ്കേതിക വിദ്യ കൈമാറുന്നതിനൊപ്പം ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കും

272 സുഖോയ് 30 വിവാമനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ റഷ്യയുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഇതുവരെ 268 സുഖോയ് വിമാനങ്ങള്‍ ഇന്ത്യ വാങ്ങി. അതില്‍ ഒന്‍പതെണ്ണം അപകടത്തില്‍ തകരുകയും ചെയ്തു.

---- facebook comment plugin here -----

Latest