Connect with us

Kerala

ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍; ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കം പത്ത് അംഗങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം | ഉമ്മന്‍ ചാണ്ടിയെ കെ പി സി സി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വര്‍, കെ സി വേണുഗോപാല്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി എം സുധീരന്‍ എന്നിവരും നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് രൂപവത്കരിക്കുന്ന കമ്മിറ്റിയിലുണ്ട്. പത്ത് പേരാണ് കമ്മിറ്റിയിലുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ഇടപെടാനും കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എ കെ ആന്‍ണിക്കാണ് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എ കെ ആന്റണി മുഴുവന്‍ സമയവും കേരളത്തില്‍ ഉണ്ടാവും. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ചര്‍ച്ച കേരളയാത്ര തുടങ്ങിയ ശേഷം നടത്തും.

Latest