Kerala
വയനാട്ടില്‍ യു ഡി എഫിന്റെ സാധ്യത പരിശോധിക്കാന്‍ രാഹുലിന്റെ രഹസ്യ സര്‍വ്വേ

കോഴിക്കോട് | താന്‍ പ്രതിനിധീകരിക്കുന്ന പാര്‍ലിമെന്റ് മണ്ഡലത്തിന് കീഴിലെ അസംബ്ലി മണ്ഡലങ്ങളില്‍ യു ഡി എഫിന്റെ സാധ്യതകളെക്കുറിച്ച് അറിയുന്നതിനും മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്താനും രഹസ്യ സര്‍വ്വേയുമായി രാഹുല്‍ ഗാന്ധി. കേരളത്തിന് പുറത്തുള്ള ഏജന്‍സികളെവെച്ചാണ് രാഹുല്‍ ഗാന്ധി സര്‍വ്വേ നടത്തിക്കുന്നത്. വയനാട് മണ്ഡലത്തിന് കീഴിലെ നിയമസഭാ മണ്ഡലങ്ങളില്‍ യു ഡി എഫിനുണ്ടാകുന്ന തോല്‍വികള്‍ രാഹുലിനുള്ള തിരിച്ചടിയായി ദേശീയ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തില്‍ രഹുല്‍ കൂടുതല്‍ ഇടപെടലിന് ഇവിടെ ശ്രമിക്കുന്നത്.
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളിലെ അനുകൂല, പ്രതീകൂല ഘടകങ്ങള്‍ സര്‍വ്വേ നടത്തുന്നവര്‍ വോട്ടര്‍മാരില്‍ നിന്ന് ചോദിച്ച് അറിയും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കപ്പെടും.
2019ലെ ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലിമെന്റ് മണ്ഡലത്തിന് കീഴിലെ അസംബ്ലി മണ്ഡലങ്ങളിലെല്ലാം റെക്കോര്‍ഡ് ഭൂരിഭക്ഷമാണ് യു ഡി എഫനുണ്ടായത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരച്ചടി നേരിട്ടതായാണ് വിലയരുത്തല്‍. വയനാട് ജില്ലാ പഞ്ചായത്തിലടക്കം എല്‍ ഡി എഫ് ഒപ്പമെത്തിയതും ഗനരസഭകളിലെ മുന്നേറ്റവും യു ഡി എഫ് ക്യാമ്പിനെ ഞ്ഞെടിച്ചിരിക്കുകയാണ്.
തിരുവമ്പാടി, ഏറനാട് മണ്ഡലങ്ങളില്‍ ലീഗും ബത്തേരി, മാനന്തവാടി, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും കല്‍പ്പറ്റയില്‍ വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടിയുമായിരുന്നു കഴിഞ്ഞ തവണ മത്സരിച്ചിരുന്നത്. ഇതില്‍ ലോക് താന്ത്രിക ജനതാദള്‍ എല്‍ ഡി എഫിലേക്ക് പോയതോടെ ഈ സീറ്റിനായി കോണ്‍ഗ്രസും ലീഗും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
എന്നാല്‍ കല്‍പ്പറ്റ ലീഗിന് നല്‍കേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഇവിടെ മുല്ലപ്പള്ളി രാമചന്ദ്രനേയോ, ടി സദ്ദീഖിനേയോ മത്സരിപ്പിക്കാന്‍ നീക്കമുണ്ട്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിക്കായി സിദ്ദീഖ് സീറ്റ് ഒഴിഞ്ഞ് നല്‍കിയതിനാല്‍ സിദ്ദീഖിന്റെ പേരിന് കല്‍പ്പറ്റയില്‍ പ്രഥമ പരിഗണന വരുന്നതായാണ് വിവരം. മുല്ലപ്പള്ളിക്ക് കൊയിലാണ്ടിയിലും സാധ്യതയുണ്ട്. എന്നാല്‍ ലീഗിന്റെ പക്കല്‍ നിന്ന് തിരുവമ്പാടി ഏറ്റെടുത്ത് ഇവിടെ സിദ്ദീഖനെ മത്സരിപ്പിക്കണമെന്ന അഭിപ്രായവുമുണ്ട്. പട്ടിക വര്‍ഗ മണ്ഡലമായ മാനന്തവാടിയില്‍ മുന്‍മന്ത്രി പി കെ ജയലക്ഷമി വീണ്ടും മത്സരിച്ചേക്കും. ഡി സി സി പ്രസിഡന്റ് സ്ഥാനത്തേക്കും ജയലക്ഷ്മിയുടെ പേര് പരിഗണനയിലുണ്ട്. അങ്ങനെ വന്നാല്‍ മാനന്തവാടിയില്‍ പുതിയ ഒരാള്‍ക്ക് അവസരം ലഭിക്കും. ബത്തേരിയില്‍ തന്നെ തുടരാനാണ് ഐ സി ബാലകൃഷ്ണന്റെ തീരുമാനം.