Connect with us

Gulf

ദാക്കർ റാലിക്ക് ഉജ്വല പരിസമാപ്തി; കിരീടം ഫ്രഞ്ച് താരം ഹാൻസെലിന്

Published

|

Last Updated

ജിദ്ദ | കായിക മന്ത്രാലയം, സഊദി ഓട്ടോമൊബൈൽ- മോട്ടോർ സൈക്കിൾ ഫെഡറേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച പതിമൂന്ന് ദിവസം നീണ്ടുനിന്ന 2021 സഊദി ദാക്കർ റാലിക്ക് ഉജ്വല പരിസമാപ്തി.

ഫ്രാൻസിന്റെ സ്റ്റീഫൻ പീറ്റർ ഹാൻസൽ 14-ാം  ദാക്കർ റാലിയിൽ വിജയിയായി. 30 വർഷത്തിനു ശേഷമാന് സ്റ്റീഫൻ കപ്പിൽ മുത്തമിടുന്നത്. മോട്ടോർ ബൈക്ക് വിഭാഗത്തിൽ അർജന്റീനയുടെ കെവിൻ ബെനവിഡെസ്  വിജയിച്ചു.

ബൈക്ക്, ക്വാഡ്, കാര്‍, എസ് എസ്‌ വി, ട്രക്ക് എന്നീ വിഭാഗങ്ങളിലായിരുന്നു  മത്സരങ്ങൾ. 250 മീറ്റര്‍ വരെ ഉയരത്തിലുള്ള മണല്‍ കുന്നുകളും മലകളും  നിറഞ്ഞ ദുർഘടമായ വഴികൾ താണ്ടിയായിരുന്നു ഈ വർഷത്തെ  റാലി. റാലിക്ക് അകമ്പടി സേവിച്ച് മെഡിക്കൽ ടീമുകളടങ്ങിയ  ഹെലികോപ്റ്ററുകളും ഉണ്ടായിരുന്നു.

ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിൽ നടന്ന സമാപനച്ചടങ്ങിൽ പ്രിൻസ് ഖാലിദ് ബിൻ സുൽത്താൻ അൽ അബ്ദുല്ല അൽ ഫൈസൽ, ഓട്ടോമൊബൈൽ, മോട്ടോർസൈക്കിൾ ഫെഡറേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ എന്നിവർ പങ്കെടുത്തു.

Latest