National
ആഭ്യന്തര വിഷയങ്ങളില്‍ അയല്‍ രാജ്യങ്ങള്‍ ഇടപെടേണ്ട: നേപ്പാള്‍ വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി | രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ പുറത്ത് നിന്നുള്ളവരുടെ ഇടപെടല്‍ ആവിശ്യമില്ലെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലി. ഇതിന് അയല്‍ രാജ്യങ്ങളെ അനുവദിക്കില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയുള്ളവരാണ് നേപ്പാളിലെ നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വെച്ച് നടന്ന ഇന്ത്യ-നേപ്പാള്‍ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വ്യാപനത്തിനുശേഷം ഇന്ത്യയിലെത്തുന്ന ആദ്യ നേപ്പാള്‍ നേതാവാണ് പ്രദീപ് ഗ്യാവലി.
ഇന്ത്യയും ചൈനയുമായും നേപ്പാളിന് മെച്ചപ്പെട്ട ബന്ധമാണുളളത്. ഒരു രാജ്യവുമായുള്ള ബന്ധം മറ്റേ രാജ്യവുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----