International
ഇന്തോനേഷ്യയില്‍ ഭൂചലനം; 42 പേര്‍ മരിച്ചു, നൂറുകണക്കിന് പേര്‍ക്ക് പരുക്ക്

ജക്കാര്‍ത്ത | ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിലുണ്ടായ ഭൂചലനത്തില്‍ 42 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. 300 വീടുകള്‍ക്കും രണ്ട് ഹോട്ടലുകള്‍ക്കും ഭൂചലനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. മേഖലാ ഗവര്‍ണറുടെ ഓഫീസും ഒരു ആശുപത്രിയും തകര്‍ന്നു.
പുലര്‍ച്ചെ ഒന്നരയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തുടര്‍ പ്രകമ്പനങ്ങള്‍ ഉണ്ടാകുന്നതിനാല്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മജെനെ നഗരത്തിന് വടക്കു കിഴക്കായി ആറു കിലോമീറ്ററോളം വ്യാപ്തിയില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ആയിരക്കണക്കിന് നിവാസികള്‍ വീടുകളില്‍ നിന്ന് പരിഭ്രാന്തരായി ഇറങ്ങിയോടി.
---- facebook comment plugin here -----