Connect with us

Uae

എയർ ബബിൾസ്:  ഷാർജയിൽ നിന്നും കൂടുതൽ സവീസുമായി ഗോ എയർ

Published

|

Last Updated

ഷാർജ | ജനുവരി 31 വരെ  സാധാരണ അന്താരാഷ്ട്ര വിമാനസർവീസ് നിർത്തിവച്ചിരിക്കുന്നതിനാൽ ഇന്ത്യ-യു എ ഇ എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിൽ യു എ ഇ ലെ വിവിധ നഗരങ്ങളിൽ നിന്നും ജനുവരി മാസത്തിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ സർവീസുകൾ നടത്തുമെന്ന് ഗോ എയർ അധികൃതർ അറിയിച്ചു. ജനുവരി ഒന്ന് മുതൽ  ഷാർജയിൽ നിന്ന് മുംബൈ, ദില്ലി, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഗോ എയർ നേരിട്ടുള്ള സർവീസ് ആരംഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാർക്കിടയിൽ വിമാന യാത്രയിൽ ആത്മവിശ്വാസം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് എയർ ബബിൾ സംരംഭം ആരംഭിച്ചത്. യു എ ഇക്കും ഇന്ത്യക്കുമിടയിൽ എയർ ബബിൾ ഫ്ലൈറ്റുകൾ വിജയകരമായി നടത്താൻ കഴിയുന്നതിൽ സന്തോഷിക്കുന്നതായി ഗോ എയർ അധികൃതർ അറിയിച്ചു. ഷാർജയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരെ ആകർഷിക്കുന്നതിന് 274 ദിർഹമിൽ ആരംഭിക്കുന്ന മടക്ക ടിക്കറ്റ് ഗോ എയർ അവതരിപ്പിക്കുന്നതായി  ഗോ എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൗശിക് ഖോന പറഞ്ഞു.

യു എ ഇക്കും ഇന്ത്യക്കുമിടയിൽ യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ഈ റൂട്ടിൽ വളരെയധികം ആവശ്യക്കാരുണ്ട്. ഇന്ത്യയും ഷാർജയും തമ്മിൽ ഷെഡ്യൂൾ ചെയ്ത സേവനങ്ങൾ ശക്തിപ്പെടുത്താൻ ഞങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുന്നു – അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന സുരക്ഷയും ശുചിത്വവും സ്ഥിരമായി നിലനിർത്തുന്നതിനാൽ ഗോ എയർ വിമാനത്തിലെ യാത്രക്കാർക്ക് തുടർന്നും സുരക്ഷിതവും തടസ്സമില്ലാത്തതുമായ അനുഭവം ഞങ്ങൾ നൽകും അദ്ദേഹം പറഞ്ഞു. ദുബൈയിൽ നിന്നും ഇന്ത്യൻ നഗരങ്ങളിലേക്കുള്ള ഗോ എയർ വിമാന സർവീസുകൾ വ്യാഴം, വെള്ളി ദിവസങ്ങളിലായി ചുരുക്കിയതായി അധികൃതർ അറിയിച്ചു.

---- facebook comment plugin here -----

Latest