Connect with us

Kerala

വസന്ത ഭൂമി വാങ്ങിയത് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തല്‍; അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ രാജന്‍-അമ്പിളി ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വിവാദ ഭൂമി വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് റവന്യു വകുപ്പിന്റെ കണ്ടെത്തല്‍. പട്ടയഭൂമി കൈമാറരുതെന്ന ചട്ടം വസന്ത ലംഘിച്ചതായാണ് റിപ്പോര്‍ട്ട്. ഭൂമി പോക്കുവരവ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ചട്ടലംഘനം നടത്തിയാണ് വസന്ത ഭൂമി വാങ്ങിയതെന്ന് കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് കലക്ടര്‍ സര്‍ക്കാരിന് കൈമാറി. പട്ടയഭൂമി കൈമാറിയതിലും പോക്കുവരവ് നടത്തിയതിലും ദുരൂഹതയുണ്ട്. ഇതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ തഹസില്‍ദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭൂമി പുറമ്പോക്ക് അല്ലെന്ന് കണ്ടെത്തിയിരുന്നു.

Latest