വൈത്തിരിയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Posted on: January 14, 2021 7:25 am | Last updated: January 14, 2021 at 10:10 am

കല്‍പ്പറ്റ | വയനാട് വൈത്തിരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ലക്കിടി ഓറിയന്റല്‍ കോളജ് വിദ്യാര്‍ഥികളായ സെബിന്‍ കുര്യാക്കോസ്, രോഹിത് എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി 10 ന് വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.