വിദ്യാര്‍ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമം; പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

Posted on: January 14, 2021 7:13 am | Last updated: January 14, 2021 at 9:59 am

കണ്ണൂര്‍ | പാനൂരില്‍ വിദ്യാര്‍ഥിയുടെ മാതാവിനെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകന്‍ അറസ്റ്റില്‍. ഈസ്റ്റ് വള്ള്യായി യു പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി പി വിനോദിനെയാണ് പാനൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

ടെക്സ്റ്റ് ബുക്ക് വിതരണവുമായി ബന്ധപ്പെട്ട് സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയ വിദ്യാര്‍ഥിയുടെ മാതാവിനെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഈ മാസം ആറിനാണ് സംഭവം. ഈ വര്‍ഷമാണ് വിനോദ് പ്രധാന അധ്യാപകനായി ചുമതലയേറ്റത്.