Connect with us

Covid19

ആദ്യ ബാച്ച് വാക്സിൻ പൂർണമായും കേരളത്തിലെത്തി; ജില്ലാ കേന്ദ്രങ്ങളിലേക്ക് എത്തിച്ചുതുടങ്ങി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന് വിതരണം ആരംഭിച്ചു. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. പൂനെ സിറം ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില് നിന്നുള്ള കൊവിഷീല്ഡ് വാക്‌സിനുകള് വിമാനമാര്ഗമാണ് കൊച്ചി എയര്പോര്ട്ടിലും തിരുവനന്തപുരം എയര്പോര്ട്ടിലും എത്തിച്ചത്.

കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്‌സിനുകള് എറണാകുളം റീജിയണല് വാക്‌സിന് സ്റ്റോറിലും 1,19,500 ഡോസ് വാക്‌സിനുകള് കോഴിക്കോട് റീജിയണല് വാക്‌സിന് സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്‌സിനുകള് തിരുവനന്തപുരത്തെ റീജിയണല് വാക്‌സിന് സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്‌സിനില് നിന്നും 1,100 ഡോസ് വാക്‌സിനുകള് മാഹിക്കുള്ളതാണ്.

റീജിയണല് സംഭരണ കേന്ദ്രങ്ങളില് വാക്‌സിന് എത്തിയ ഉടന് തന്നെ നടപടിക്രമങ്ങള് പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. റീജിയണല് വാക്‌സിന് സ്റ്റോറില് നിന്നും അതത് ജില്ലാ വാക്‌സിന് സ്റ്റോറുകളിലാണ് എത്തിക്കുന്നത്. അവിടെ നിന്നാണ് ബന്ധപ്പെട്ട വാക്‌സിനേഷന് കേന്ദ്രങ്ങളില് ആവശ്യാനുസരണം വാക്‌സിന് എത്തിക്കുന്നത്.

തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര് 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര് 32,650, കാസര്ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്‌സിനുകളാണ് ജില്ലകളില് വിതരണം ചെയ്യുന്നത്.

സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന് നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റര് ചെയ്തത്. സര്ക്കാര് മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റര് ചെയ്തിട്ടുള്ളത്.

Latest