Connect with us

Covid19

കൊവിഡ് ന്യുമോണിയ കാട്ടുതീ പോലെ വിനാശകാരി

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ്- 19നെ തുടര്‍ന്നുണ്ടാകുന്ന ന്യുമോണിയ കാട്ടുതീ പോലെ വിനാശകാരിയാണെന്ന് ശാസ്ത്രജ്ഞര്‍. ശ്വാസകോശത്തെ നശിപ്പിക്കുമെന്ന് നോര്‍ത്ത് വെസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി.

മറ്റ് കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ന്യുമോണിയയില്‍ നിന്ന് വ്യത്യസ്തമാണ് കൊവിഡ് കാരണമായുണ്ടാകുന്നവ. അണുബാധ സജീവമാകുമ്പോള്‍ പനി, കുറഞ്ഞ രക്തസമ്മര്‍ദം എന്നിവ ശക്തമാക്കുകയും വൃക്ക, മസ്തിഷ്‌കം, ഹൃദയം അടക്കമുള്ള അവയവങ്ങളെ നശിപ്പിക്കുകയും ചെയ്യും.

ബാക്ടീരയയോ ഇന്‍ഫ്ളുവന്‍സ പോലുള്ള വൈറസോ കാരണമായുണ്ടാകുന്ന ന്യുമോണിയ മണിക്കൂറുകള്‍ക്കകം ശ്വാസകോശത്തിന്റെ അധിക ഭാഗങ്ങളിലും പടരും. എന്നാല്‍, ആധുനിക ഐ സി യുകളില്‍ വെച്ച് ഈ ബാക്ടീരിയേയോ വൈറസിനെയോ ആന്റിബയോട്ടികോ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയോ വെച്ച് ആദ്യദിവസങ്ങളില്‍ തന്നെ നിയന്ത്രിക്കാന്‍ സാധിക്കും.

എന്നാല്‍, കൊവിഡ് കാരണമുള്ള ന്യുമോണിയ ശ്വാസകോശത്തില്‍ പെട്ടെന്ന് പടരുന്നതിന് പകരം, ശ്വാസകോശത്തില്‍ വിവിധ ചെറിയ ഭാഗങ്ങളില്‍ കേന്ദ്രീകരിക്കും. തുടര്‍ന്ന് ശ്വാസകോശത്തിന്റെ രോഗപ്രതിരോധ കോശങ്ങളെ ഹൈജാക്ക് ചെയ്ത് ഇവ ഉപയോഗിച്ച് ശ്വാസകോശത്തിലുടനീളം പടരും. ഇതിന് ദിവസങ്ങളോ ആഴ്ചകളോ എടുക്കും.