ടെസ്ല ബെംഗളൂരുവില്‍ കമ്പനി തുറക്കും; രജിസ്റ്റര്‍ ചെയ്തു

Posted on: January 13, 2021 4:33 pm | Last updated: January 13, 2021 at 4:33 pm

ബെംഗളൂരു | അമേരിക്കന്‍ വൈദ്യുത കാര്‍ കമ്പനിയായ ടെസ്ല ഇന്ത്യയില്‍ കമ്പനി ആരംഭിക്കുന്നത് ബെംഗളൂരുവില്‍. ഇതിനായി കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടെസ്ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്.

ഒരു ലക്ഷം മൂലധനത്തിലാണ് രജിസ്റ്റര്‍ ചെയ്തത്. വൈഭവ് തനേജ, വെങ്കട്രംഗം ശ്രീറാം, ഡേവിഡ് ജോണ്‍ ഫീന്‍സ്റ്റീന്‍ എന്നിവരാണ് ടെസ്ല ഇന്ത്യയുടെ ഡയറക്ടര്‍മാര്‍.

ടെസ്ല ഈ വര്‍ഷമാദ്യം ഇന്ത്യയിലെത്തുമെന്ന് കഴിഞ്ഞ മാസം കേന്ദ്ര മന്ത്രി നിതിന്‍ ഗാഡ്കരി അറിയിച്ചിരുന്നു.

ALSO READ  ഇ- ഇന്‍വോയ്‌സ് സംവിധാനം നിലവില്‍ വന്നാല്‍ പ്രതിമാസ ജി എസ് ടി ഫയലിംഗ് ആവശ്യമാകില്ലെന്ന് കേന്ദ്രം