തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല: പി കെ അബ്ദുറബ്ബ്

Posted on: January 13, 2021 8:50 am | Last updated: January 13, 2021 at 8:52 am

മലപ്പുറം | നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സര രംഗത്തുണ്ടാകുമെന്ന വ്യക്തമായ സൂചന നല്‍കി മുസ്ലിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി കെ അബ്ദുറബ്ബ്. തിരഞ്ഞെുപ്പ് രംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അബ്ദുറബ്ബ് അടക്കമുള്ള ചില മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി ഇത്തവണ മാറ്റനിര്‍ത്തുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മത്സര രംഗത്ത് നിന്ന് സ്വമേധയാ പിന്‍മാറേണ്ട ഒരു ആവശ്യവും തനിക്കില്ല. താന്‍ മാറിനില്‍ക്കണമെന്ന ഒരു ചര്‍ച്ചയും ഇതുവരെ ഉണ്ടായിട്ടില്ല. ഇക്കാര്യം നേരത്തെ സ്ഥാനാര്‍ഥിയുമായി ചര്‍ച്ച ചെയ്യുന്ന പതിവ് ലീഗിനില്ല. പാര്‍ട്ടിയാണ് അന്തിത തീരുമാനം എടുക്കുകയെന്നും അബ്ദുറബ്ബ് പറഞ്ഞു. ലീഗിന്റെ ആറോളം സിറ്റിംഗ് എം എല്‍ എമാര്‍ ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.