Connect with us

Kerala

പത്തനംതിട്ടയില്‍നിന്നും കാണാതായ 15കാരനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

Published

|

Last Updated

പത്തനംതിട്ട |  പത്തനംതിട്ട കടമ്പനാട്ടു നിന്ന് കാണാതായ പതിനഞ്ചുകാരനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി റിനോ രാജുവിനെയാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ കണ്ടെത്തിയത്.

ഇവിടെ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്ന റിനോയെ തിരിച്ചറിഞ്ഞ മലയാളി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ മാസം മുപ്പതിനാണ് പത്തനംതിട്ടയിലെ ഹോസ്റ്റലില്‍ നിന്ന് ട്യൂഷന്‍ ക്ലാസിനു പോയ കുട്ടിയെ കാണാതായത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു

---- facebook comment plugin here -----

Latest