വെല്‍ഫെയര്‍ ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി

Posted on: January 12, 2021 12:08 pm | Last updated: January 12, 2021 at 12:56 pm

തിരുവനന്തപുരം | വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യു ഡി എഫിന്റെ ബന്ധത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ ദേഷ്യത്താല്‍ നിയന്ത്രണം വിട്ട് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുല്ലപ്പള്ളിയുടെ അറിവോടെയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫുമായി ധാരണയുണ്ടാക്കിയതെന്ന് വെല്‍ഫെയര്‍ നേതാവ് ഹാമിദ് വാണിയമ്പലം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യമാണ് മുല്ലപ്പള്ളിയെ പ്രകോപിപ്പിച്ചത്.

താങ്കള്‍ ആര്‍ക്കുവേണ്ടിയാണ് ചോദ്യം ചോദിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകനോട് മുല്ലപ്പള്ളി ചോദിച്ചു. മാനേജ്‌മെന്റിനോ, രാഷ്ട്രീ പാര്‍ട്ടിക്കോ വോണ്ടിയാണോ താങ്കള്‍ ചോദ്യം ചോദിക്കുന്നത്. വേറെ എന്തെല്ലാം ചോദിക്കാനുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ വെല്‍ഫയര്‍ ബന്ധനത്തില്‍ ചില വ്യക്തത കുറവുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ശബ്ദം ഉയര്‍ത്തി. കൈ ചൂണ്ടി മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.