ഐ സി എഫ് റിയാദ്: മൂന്നാം ഘട്ട പ്രവാസി ഫാമിലി റിലീഫ് ഫണ്ടിന് തുടക്കമായി

Posted on: January 11, 2021 11:04 pm | Last updated: January 11, 2021 at 11:04 pm

റിയാദ് | പ്രവാസി ഭൂമികയില്‍ ജീവകാരുണ്യ സേവന രംഗത്ത് നിറസാന്നിദ്ധ്യമയായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ( ഐ സി എഫ് ) റിയാദിന്റെ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതിയായ ‘പ്രവാസി ഫാമിലി റിലീഫ് ഫണ്ട് (പിഎഫ്ആര്‍.എഫ് )പദ്ധതിയുടെ മൂന്നാം ഘട്ട സമര്‍പ്പണം പ്രവാസി ഭാരതീയ ദിവസില്‍ തുടക്കമായി

പ്രസിഡന്റ് യൂസുഫ് സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ധീന്‍ നിര്‍വഹിച്ചു. സഹജീവികളെ കൂടുതല്‍ ചേര്‍ത്ത് പിടിക്കേണ്ട കാലമാണെന്നും,ജീവിതാനുഭവങ്ങളാണ് കൊവിഡ് കാലം നമുക്ക് പകര്‍ന്നു നല്‍കിയതെന്നും ,സമ്പന്നതയുടെ മുന്‍ നിരയില്‍ ഉള്ളവര്‍ പോലും പകച്ചു നിന്ന നാളുകളില്‍ സമാശ്വാസത്തിന്റെ തലോടലുകള്‍ നടത്തി സാമൂഹിക പ്രതിബദ്ധത നിര്‍വഹിച്ച ഐ സി എഫ് പ്രവര്‍ത്തകര്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു

പ്രവാസി ആയിരിക്കെ മരണപ്പെട്ടാല്‍ ആശ്രിത കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന പദ്ധതിയാണ് പിഎഫ്ആര്‍.എഫ്. ആദ്യഘട്ടത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി പ്രവാസി കുടുംബങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശമേകിയ പദ്ധതിയുടെ മൂന്നാം ഘട്ടം കൂടുതല്‍ പങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്ന് പദ്ധതി അവതരിപ്പിച്ച് കൊണ്ട് സെന്‍ട്രല്‍ ഫിനാന്‍സ് സെക്രട്ടറി അഷ്റഫ് ഓച്ചിറ പറഞ്ഞു

ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ സേവന വിഭാഗം സെക്രട്ടറി മുജീബ് എ ആര്‍ നഗര്‍,സഊദി നാഷണല്‍ എജ്യൂക്കേഷന്‍ പ്രസിഡന്റ് അബ്ദുസ്സലാം വടകര, സെന്‍ട്രല്‍ പ്രൊവിന്‍സ് ജനറല്‍ സെക്രെട്ടറി അബ്ദുറഹീം കോട്ടക്കല്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു ,ക്ഷേമകാര്യ സെക്രെട്ടറി അസീസ് പാലൂര്‍ അവതാരകനായിരുന്നു,ക്ഷേമകാര്യ പ്രസിഡന്റ് ഹസൈനാര്‍ മുസ്ലിയാര്‍ പ്രാത്ഥന നടത്തി ,സെന്‍ട്രല്‍ ജനറല്‍ സെക്രെട്ടറി ലുഖ്മാന്‍ പാഴൂര്‍ സ്വാഗതവും, സേവന കാര്യ സെക്രെട്ടറി ഇബ്രാഹിം കരീം നന്ദിയും പറഞ്ഞു.