നിയോം | സഊദിയുടെ സ്വപ്ന പദ്ധതിപ്രദേശമായ നിയോമില്‍ പുതിയ ‘സീറോ’ കാര്‍ബണ്‍ നഗരം ‘ദി ലൈന്‍ എന്ന പേരില്‍ ഉയരുമെന്ന് സഊദി കിരീടാവകാശിയും,നിയോമിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. ലോകത്തിന് മാതൃകയായി ഭാവിയില്‍നഗരങ്ങള്‍ എങ്ങനെയായിരിക്കണമെന്ന ആശയമാണ് മുന്നോട്ട് വെക്കുന്നതെന്നും, പദ്ധതിയിലൂടെ വിഷന്‍ 2030ന്റെ ലക്ഷ്യങ്ങല്‍ സാക്ഷാത്കരിക്കുന്നതായിരിക്കുമെന്നും, പദ്ധതി പ്രദേശത്ത് പത്ത് ലക്ഷം ആളുകള്‍ക്ക് താമസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിയോടൊപ്പം ജീവിക്കാന്‍ കഴിയുന്ന നല്ല നഗരങ്ങളായി ഭാവിയില്‍ രാജ്യത്തെ നഗരങ്ങള്‍ മാറണമെന്ന ആധുനിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് പുതിയ നഗരത്തിന്റെ പദ്ധതിയുടെ പ്രഖ്യാപനം.170 കിലോമീറ്റര്‍ ദൂരത്തില്‍ കാറുകളും റോഡുകളും ഇല്ലാതെ പ്രകൃതിയുമായി ഇണങ്ങിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് .
പരിസ്ഥിതി നഗരം
മലിനീകരണവും , റോഡ് അപകടങ്ങള്‍ മൂലവും പ്രതിവര്‍ഷം ഒരു ദശലക്ഷം ആളുകളാണ് നഷ്ടപ്പെടുന്നത് ,
പരിസ്ഥിതി മലിനീകരണം തടയുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ജനസംഖ്യ വര്‍ധനവ് മൂലം ഉണ്ടാകുന്നു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വ്യാവസായിക വിപ്ലവത്തിനുശേഷം, നഗരങ്ങള്‍ ജനങ്ങളെക്കാള്‍ യന്ത്രങ്ങള്‍, കാറുകള്‍, ഫാക്ടറികള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുകയും, ലോകത്തെ ഏറ്റവും പുരോഗമിച്ചതായി കാണപ്പെടുന്ന നഗരങ്ങളില്‍, ആളുകള്‍ അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗവും യാത്രക്കായി നീക്കിവെക്കുകയും ചെയ്യുകയാണ് .2050തോടെ യാത്രാ ദൈര്‍ഘ്യം ഇരട്ടിയാകും. വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവും കാരണം ഒരു ബില്യണ്‍ ആളുകള്‍ക്ക് വാസ സ്ഥലങ്ങള്‍ ഒഴിയേണ്ടി വരികയും ചെയ്യും- കിരീടാവകാശി പ്രസ്താവനയില്‍ പറഞ്ഞു.
സ്വപ്‌ന പദ്ധതി യാഥാര്‍തഥ്യത്തിലേക്ക് : കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍
സഊദി അറേബ്യയുടെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത നിയോം വിഷന്‍ 2030ന്റെ ഭാഗമായാണ് പദ്ധതി. 2030 ഓടെ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലേക്ക് (ജിഡിപി) 180 ബില്യണ്‍ റിയാല്‍ (48 ബില്യണ്‍ ഡോളര്‍) സംഭാവന നല്‍കുമെന്നതാണ് പ്രത്യേകത .വ്യത്യസ്ത മേഖലകളിലായി 380,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത് 150 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സഊദിയില്‍ പുതിയ വികസന പദ്ധതി എത്തുന്നത്. സ്‌കൂള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍, വിനോദ സങ്കേതങ്ങള്‍, എന്നിവയെല്ലാം അടങ്ങിയ നഗരം ആയിരിക്കും നിയോം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുള്ള ആശയ വിനിമയ സംവിധാനങ്ങളാണ് ഒരുക്കുന്നത് . പദ്ധതിയുടെ നിര്‍മ്മാണം 2021 ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.നിയോമിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയ്ക്ക് 20 മിനിറ്റില്‍ കൂടുതല്‍ സമയമെടുക്കില്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത.3757 മീറ്റര്‍ നീളത്തിലുള്ള റണ്‍വേയടക്കം ആധുനിക സകാര്യങ്ങളോടെയുള്ള വിമാനത്താവളവും നിയോമില്‍ പൂര്‍ത്തിയായിട്ടുണ്ട്
നിയോം
പുതിയ ഭാവി എന്നര്‍ത്ഥം വരുന്ന നിയോ പദ്ധതി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 2017 പ്രഖ്യാപിച്ചത് ഒരു ഹൈടെക്,ലോക വിനോദ വിനോദ സഞ്ചാര ഭൂപടത്തില്‍ സഊദിയുടെ സ്ഥാനം നിര്‍ണയിക്കുന്ന പദ്ധതികൂടിയാണ് നിയോം, ശാസ്ത്ര-സാങ്കേതിക-ഊര്‍ജ്ജ-ലോജിസ്റ്റിക്‌സ് തുടങ്ങി ഒട്ടേറെ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ആധുനിക നഗരം സാക്ഷാത്കാരമാവുന്നത്, കൂടാതെ വരും തലമുറയുടെ നഗരമായി മാറുകയും മാറുകയും ചെയ്യും ,വടക്കുപടിഞ്ഞാറന്‍ തബൂക് പ്രവിശ്യയിലാണ് നിയോം സ്ഥിതിചെയ്യുന്നത്