യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചു; ആം ആദ്മി എം എല്‍ എ സോംനാഥ് ഭര്‍തിയെ യു പി പോലീസ് അറസ്റ്റ് ചെയ്തു

Posted on: January 11, 2021 8:08 pm | Last updated: January 11, 2021 at 11:35 pm

അമേഠി | ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭര്‍തി എം എല്‍ എയെ ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. സോംനാഥിന് നേരെ മഷിക്കുപ്പിയേറുമുണ്ടായി.

ഭീഷണിപ്പെടുത്തുക, ജനങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിന് മുമ്പാണ് ഒരാള്‍ അദ്ദേഹത്തിന് നേരെ മഷിയെറിഞ്ഞത്. ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവരുമ്പോഴായിരുന്നു മഷിയേറ്.

അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ച വരെ മാറ്റിവെച്ചിരിക്കുകയാണ് കോടതി. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. യു പിയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ സംബന്ധിച്ച് വിശദീകരിക്കുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മോശം പദം ഉപയോഗിച്ചുവെന്നാണ് പരാതി. ആശുപത്രികളില്‍ കുട്ടികള്‍ ജനിക്കുന്നുണ്ട്, പക്ഷേയത് നായകളുടെതാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

ALSO READ  ഹൈക്കോടതി വിധിയുടെ മറവില്‍ കൊലവിളി പ്രസംഗവുമായി യോഗി ആദിത്യനാഥ്