ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ നിന്ന് മത പണ്ഡിതന്മാര്‍ മാറി നില്‍ക്കണമെന്ന് പറയാന്‍ ഒരു രാഷ്ട്രീയ കക്ഷിക്കും അധികാരമില്ലെന്ന് കാന്തപുരം

Posted on: January 11, 2021 6:47 pm | Last updated: January 11, 2021 at 7:26 pm

കണ്ണൂര്‍ | മത പണ്ഡിതന്മാര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പറയാന്‍ ഒരു രാഷ്ട്രീയ കക്ഷിക്കും അധികാരമില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ല നിലയിലായിരുന്നുവെന്ന് എല്ലാരും സമ്മതിച്ച കാര്യമാണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കാസര്‍ക്കോട് അബ്ദുറഹ്മാന്‍ ഔഫ് കൊലപാതകക്കേസില്‍ തൃപ്തികരമായ നിലയില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കഠാര രാഷ്ട്രീയത്തിനെതിരായാണ് സുന്നികളുടെ നിലപാട്.

നിയമസഭാ തിരഞ്ഞെടുപ്പുമായി നിലപാടെടുക്കാന്‍ തങ്ങളുടെത് രാഷ്ട്രീയ സംഘടനയല്ല. എന്നാല്‍ ആവശ്യമായ ഘട്ടങ്ങളില്‍ സാമൂഹ്യപരമായ കാര്യങ്ങള്‍  ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.

ALSO READ  വ്യാജവാർത്ത; മൗദൂദികളുടെ കാന്തപുരം ഫോബിയ