Connect with us

Kerala

പി സി ജോര്‍ജിനെ യു ഡി എഫില്‍ എടുക്കണമെന്ന് കത്തോലിക്ക സഭ

Published

|

Last Updated

കോട്ടയം യു ഡി എഫ് വിപുലീകരണം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് സംസ്ഥാന നേതൃയോഗം നടക്കുന്നതിനിടെ പി ജെ ജോസഫിനെ മുന്നണിയില്‍ എടുക്കാന്‍ ആവശ്യപ്പെട്ട് കത്തോലിക്ക സഭ. കോണ്‍ഗ്രസ് നേതാക്കളെ ഇക്കാര്യം കത്തോലിക്ക സഭ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. യു ഡി എഫിലെ ചില കക്ഷികള്‍ ജോര്‍ജിന്റെ മുന്നണി പ്രവേശനത്തോട് എതിര്‍പ്പുണ്ട്. പൂഞ്ഞാറിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വിയോജിപ്പുണ്ട്. പുതിയ സാഹചര്യത്തില്‍ ത്തോലിക്ക സഭയുടെ ആവശ്യം തള്ളിക്കൊണ്ട് ഒരു തീരുമാനം എടുക്കാന്‍ യു ഡി എഫിന് കഴിയുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

യു ഡി എഫിലേക്ക വരാന്‍ തന്നോട് യു ഡി എഫ് നേതാക്കള്‍ തന്നെ ആവശ്യപ്പെട്ടതായാണ് പി സി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. യു ഡി എഫിലെത്തിയാല്‍ മാന്യമായ പരിഗണന ലഭിക്കണം. പൂഞ്ഞാര്‍ സീറ്റിന് പുറമെ പാലായോ, കാഞ്ഞിരപ്പള്ളിയോ വേണമെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. മാണി സി കാപ്പന്‍ യു ഡി എഫിലെത്തിയില്ലെങ്കില്‍ പാലായില്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും പി സി ജോര്‍ജ് പറഞ്ഞു. പാലായില്‍ ജനപക്ഷത്തിന് നല്ല വിജയ സാധ്യതയാണുള്ളത്. യു ഡി എഫ് പ്രവേശനത്തില്‍ ശുഭ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest