വൈദ്യുത ഗ്രിഡ് തകരാറിലായി; പാക്കിസ്ഥാന്‍ ഇരുട്ടിലായി

Posted on: January 10, 2021 10:37 am | Last updated: January 10, 2021 at 12:34 pm

ഇസ്ലാമാബാദ് | വൈദ്യുത ഗ്രിഡിലുണ്ടായ തകരാറിനെ തുടര്‍ന്ന് പാകിസ്താന്‍ ഇരുട്ടിലായി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ദക്ഷിണ പാകിസ്താനില്‍ ശനിയാഴ്ച രാത്രി 11.41നുണ്ടായ തകരാറാണ് ഞായറാഴ്ച പുലര്‍ച്ച രാജ്യമാകെ ഇരുട്ടിലാകാന്‍ കാരണമായത്. തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, സാമ്പത്തിക കേന്ദ്രമായ കറാച്ചി, വലിയ നഗരമായ ലാഹോര്‍ എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം വൈദ്യുതി നിലച്ചു.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവെന്നും മറ്റിടങ്ങളില്‍ അതിനുള്ള ജോലികള്‍ നടക്കുകയാണെന്നും ഊര്‍ജ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഇന്റര്‍നെറ്റ് ബന്ധവും തകരാറിലായിട്ടുണ്ട്.