കാഞ്ഞിരപ്പള്ളിയില്‍ കടന്നലിന്റെ ആക്രമണത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് പരുക്ക്

Posted on: January 10, 2021 7:46 am | Last updated: January 10, 2021 at 11:07 am

കോട്ടയം |  കാഞ്ഞിരപ്പളളിയില്‍ കാട് വെട്ടുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് ഏഴ് പേര്‍ക്ക് പരുക്ക്. തോട്ടം തൊഴിലാലികളായ സ്ത്രീകള്‍ക്കാണ് പരുക്കേറ്റത്

ഇന്നലെ ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. കാഞ്ഞിരപ്പളളി പാറത്തോട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ റബ്ബര്‍ തോട്ടത്തിലെ കാടുവെട്ടുന്നതിനിടെ അബദ്ധത്തില്‍ കടന്നല്‍ കൂട് തകരുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ തോട്ടത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ 4 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്