കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ മാധവ് സിംഗ് സോളങ്കി അന്തരിച്ചു

Posted on: January 9, 2021 9:50 am | Last updated: January 9, 2021 at 6:35 pm

ന്യൂഡല്‍ഹി |  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ മാധവ് സിംഗ് സോളങ്കി അന്തരിച്ചു. 93 വയസ്സായിരുന്നു. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചത്.

നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു സോളങ്കി.1977-ലാണ് സോളങ്കി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത്. 1980-ല്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടി. 182-ല്‍ 141 സീറ്റും കോണ്‍ഗ്രസ് നേടിയപ്പോള്‍, ബിജെപിക്ക് അന്ന് 9 സീറ്റേ നേടാനായുള്ളൂ.