സംസ്ഥാനത്ത് തിങ്കളാഴ്ചവരെ ഇടിയോട് കൂടിയ മഴക്ക് സാധ്യത

Posted on: January 9, 2021 6:54 am | Last updated: January 9, 2021 at 10:48 am

തിരുവനന്തപുരം | സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

. മലയോര മേഖലകളിലായിരിക്കും ഇടിമിന്നല്‍ കൂടുതല്‍ സജീവമാകാന്‍ സാധ്യത.കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ആഴക്കടല്‍മത്സ്യ ബന്ധനത്തിന്
നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.